

തൃപ്രയാര്‍: കുടുംബങ്ങളെ അനാഥമാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. പ്രതികളെ ഉടന്‍ പിടികൂടാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വേഗത്തില്‍ ഉണ്ടാകണം. ആശയപരമായി പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് മുതലെടുപ്പ് നടത്താനാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താനുള്ള ഇടപെടലുകള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

തളിക്കുളം ഹയ മെഡിക്കല്‍ കോപ്ലക്‌സില്‍ നടന്ന എക്്‌സിക്യൂട്ടീവ് സോണ്‍ ടി എ മിദ്‌ലാജ് ഉദ്ഘാടനം ചെയ്തു. പി എ നിസാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശജീര്‍ പടിയൂര്‍, സോണ്‍ സെക്രട്ടറിമാരായ വി എ നൗഫര്‍ സഖാഫി, വി എ ബഷീര്‍, ആദില്‍ എം എ, സി എ സലാം അഹ്‌സനി, അബ്ദുല്ല വലപ്പാട് എന്നിവര്‍ സംസാരിച്ചു. കെ കെ ശമീര്‍ സഖാഫി സ്വാഗതവും പി വൈ അമീര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ അടികുറിപ്പ്: എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ എക്‌സിക്യൂട്ടീവ് ജില്ലാ സെക്രട്ടറി ടി.എ മിദ്‌ലാജ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

