കച്ചവട സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് വ്യാപരം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Web Desk
1 Min Read

കോഴിക്കോട്: കോഴിക്കോട് മാങ്കാവ് ജംഗ്ഷനില്‍ പീപില്‍സ് എന്ന പേപ്പര്‍ ഗ്ലാസ്, പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് വ്യാപരം നടത്തി വന്ന രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ വലയിലായി.

city exchange

രണ്ടുദിവസമായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് കോഴിക്കോട് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. സ്ഥാപന നടത്തിപ്പുകാരനായ പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍ (25), ഇയാളുടെ സഹായി ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം എം ഡി എം എ, 18 ബോട്ടിലല്‍ ഹാഷിഷ് ഓയില്‍,
എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്നിവ പിടിച്ചെടുത്തു. എക്‌സൈസ് കമ്മീഷണര്‍ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബുശങ്കര്‍. കെ, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്, ഫറോക് റേഞ്ച് ഇന്‍സ്പെക്ടര്‍ സതീശന്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ നിഷില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്ൈസസ് ഓഫീസര്‍ അശ്വിന്‍ എന്നിവരടങ്ങിയ ടീമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!