ചെറുവാടി അസോസിയേഷന്‍ അവാര്‍ഡ് വിതരണം ചെയ്തു

Web Desk
1 Min Read

ചെറുവാടി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഖത്തര്‍- ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡ് തിരുവമ്പാടി എം എല്‍ എ സി കെ കാസിം വിതരണം ചെയ്തു. ചെറുവാടി ചുള്ളിക്കാപറമ്പ് സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ടി കവിത മുഖ്യാതിഥിയായി പങ്കെടുത്തു.

city exchange

സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിശ്ചയിക്കുന്നത് വിദ്യാര്‍ഥികള്‍ ആണെന്നും ജീവകാരുണ്യ രംഗത്തെന്ന പോലെ വിദ്യാഭ്യാസ രംഗത്തും പ്രോത്സാഹജനകമായ പ്രവര്‍ത്തനം നടത്തുന്ന ഖത്തര്‍ ചെറുവാടി അസോസിയേഷന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും അവാര്‍ഡ് വിതരണം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തില്‍ സി കെ കാസിം എം എല്‍ എ പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ തുവാരിക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി ജി മുഹമ്മദ്, ഇ രമേശ് ബാബു, എന്‍ കെ അഷ്റഫ്, അസ്ലം ചെറുവാടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി യൂസുഫ്, ടി പി ഷറഫുദ്ധീന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സക്കീര്‍ മാസ്റ്റര്‍ പുഴങ്ങാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വൈസ് പ്രസിഡന്റ് അസീസ് പുറായില്‍ സ്വാഗതവും സെക്രട്ടറി കെ പി സ്വഫ്വാന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥി പ്രതിനിധി ഫാത്തിമ റഫീദ റഫീഖ് കട്ടയാട്ട് മറുപടി പ്രസംഗം നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!