എഫ് സി ബാഴ്സലോണ- റയല്‍ മാഡ്രിഡ് ലെജന്‍ഡ്സ് മത്സരത്തിന് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് യാത്രാ പാക്കേജ്

Web Desk
1 Min Read

ദോഹ: എഫ് സി ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ നവംബര്‍ 28ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ലെജന്‍ഡ്സ് എല്‍ ക്ലാസിക്കോ മത്സരം കാണാന്‍ ഖത്തര്‍ ടൂറിസവുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേയ്സ് അതുല്യമായ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

city exchange

റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍, താമസം, മത്സര ടിക്കറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാക്കേജുകളില്‍ ആഗോള ആരാധകരെ ദോഹയിലേക്ക് യാത്ര ചെയ്യാനും സ്പെയിനിലെ ഏറ്റവും വലിയ കായിക മത്സരമായ എല്‍ ക്ലാസിക്കോയുടെ വിവിധ കാലഘട്ടങ്ങളിലെ ഇതിഹാസങ്ങള്‍ കാണാനും വഴിയൊരുക്കും.

പാക്കേജുകള്‍ qatarairways.com/elclasico എന്ന ലിങ്കില്‍ ലഭ്യമാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെയാണ് എല്‍ ക്ലാസിക്കോ അവതരിപ്പിച്ചിരിക്കുന്നതെന്നും ഖത്തര്‍ ടൂറിസവുമായി സഹകരിച്ച് ലെജന്‍ഡ്‌സ് എല്‍ ക്ലാസിക്കോ മത്സരം ദോഹയില്‍ നടത്തുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സും ഡിസ്‌കവര്‍ ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീവന്‍ റെയ്നോള്‍ഡ്സും പറഞ്ഞു.

ഫോര്‍മുല 1 ഖത്തര്‍ എയര്‍വേസ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2024 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെയും നടക്കുന്നുണ്ട്. ഇത് ഖത്തര്‍ സന്ദര്‍ശിക്കാനുള്ള മികച്ച സമയമാക്കി മാറ്റുന്നു. qatarairways.com/f1 എന്ന ലിങ്കില്‍ ലഭ്യമായ അള്‍ട്ടിമേറ്റ് എഫ്1 ഫാന്‍ ട്രാവല്‍ പാക്കേജുകളിലൂടെ ഫോര്‍മുല 1ന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി മോട്ടോര്‍സ്പോര്‍ട്ട് ആരാധകര്‍ക്കായി ആഡംബരത്തിന്റെയും വേഗതയുടെയും ലോകത്തെ സമന്വയിപ്പിക്കുന്നു.

- Advertisement -
Ad image

സ്‌പെയിനിലേക്കും പുറത്തേക്കും പോകുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് അതിന്റെ 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!