ഇന്ധന വിലയില്‍ ജൂണില്‍ മാറ്റമില്ല

Web Desk
1 Min Read

ദോഹ: ജൂണ്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ നിന്നും യാതൊരു വ്യത്യാസവും ജൂണിലില്ല.

city exchange

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാലാണ് ഈടാക്കുക. സൂപ്പര്‍ ഗ്രേഡ് പെട്രോിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും തുടരും. 2022 ജൂലൈ മുതല്‍ സൂപ്പര്‍ ഗ്രേഡിനും ഡീസലിനും വിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലായിയില്‍ 1.90 റിയാലായിരുന്ന പ്രീമിയം പെട്രോളിന്റെവില സെപ്തംബറില്‍ 1.95, നവംബറില്‍ രണ്ട് റിയാല്‍ വരെ ആയെങ്കിലും പിന്നീട് 1.95ലേക്ക് കുറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രണ്ട് റിയാല്‍ വിലയിരുണ്ടായിരുന്ന പ്രീമിയം മൂന്നു മാസമായി 1.95 റിയാലില്‍ നില്‍ക്കുകയാണ്.

Share This Article
Leave a Comment
error: Content is protected !!