

ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഹിലാലിലെ മോഡേണ്‍ ആര്‍ട്‌സ് സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു.

തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു.

രക്ഷാധികാരി ജോണ്‍ സി എബ്രഹാം, കുരുവിള കെ ജോര്‍ജ്, വില്‍സണ്‍ പോത്തന്‍, സജി പൂഴികാല, അലക്‌സ് തോമസ്, ആലിസ് റജി എന്നിവര്‍ പ്രസംഗിച്ചു.
