റെക്കോര്‍ഡ് ടൂറിസ്റ്റ് സീസണ്‍ രേഖപ്പെടുത്തി ദോഹ തുറമുഖം

Web Desk
1 Min Read

ദോഹ: ദോഹ തുറമുഖത്ത് 55 കപ്പലുകളിലായി 273,666 യാത്രക്കാരും ജീവനക്കാരും എത്തിയതായി മവാനി ഖത്തര്‍ അറിയിച്ചു. ഇത് 2022- 2023 സീസണിലെ ക്രൂയിസ് ട്രാഫിക്കിലെ ശ്രദ്ധേയമായ റെക്കോര്‍ഡാണ്. കൂടാതെ 2021- 2022 സീസണെ അപേക്ഷിച്ച് 166 ശതമാനവും 62 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

city exchange

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തിന്റെ സമുദ്ര വിനോദസഞ്ചാരം ഉയര്‍ത്തുന്നതില്‍ ദോഹ തുറമുഖം പ്രധാന പങ്കാണ് വഹിക്കുന്നത്.

ഈ ക്രൂയിസ് സീസണിലെ അവസാന ക്രൂയിസ് കപ്പല്‍ ഏപ്രില്‍ 10നാണ് ദോഹ തുറമുഖത്ത് എത്തിയത്. ജര്‍മന്‍ ക്രൂയിസ് കപ്പലായ എയ്ഡ കോസ്മയില്‍ 5500ലധികം വിനോദ സഞ്ചാരികളും 1393 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!