പാഴ്സല്‍ വാഹനം നിയന്ത്രണം വിട്ട് ഇിടച്ച് ഒന്നരവയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

Web Desk
0 Min Read

കൊച്ചി: നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ഒന്നരവയസുകാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു വഴിയാത്രക്കാരാണ് മരിച്ചത്.

city exchange

രാവിലെ ഏഴരയോടെ വാഴക്കുളം മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, അയല്‍വാസിയായ പ്രജേഷ്, പ്രജേഷിന്റെ ഒന്നര വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്.

മടക്കത്താനത്ത് തട്ടുകട നടത്തുന്ന പ്രജേഷ് രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് പാഴ്‌സല്‍ കൊണ്ടുവരുകയായിരുന്ന വാഹനമാണ് മരിച്ച മൂന്നുപേരെയും ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!