ഈദിനോടനുബന്ധിച്ച് ഈദ് ബസാറും മെഹന്ദി നൈറ്റും ഒരുക്കി ഐ സി സി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി നൈറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതല്‍ അബുഹമൂര്‍ ഐ സി സി അശോകാ ഹാളിലാണ് പരിപാടി. മെഹന്ദി നൈറ്റിനോടൊപ്പം ഷോപ്പിംഗിനായി ഈദ് ബസാറും സംഘടിപ്പിക്കുന്നുണ്ട്.

city exchange

ഈദിനോടനുബന്ധിച്ച് കുടുംബ സമേതം ആഘോഷിക്കാനുള്ള ഇടമായി മെഹന്ദി നൈറ്റും ഈദ് ബസാറും ഉപയോഗപ്പെടുത്താനാവുമെന്ന് ഐ സി സി അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

ഈദ് ബസാറില്‍ മൈലാഞ്ചി, ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളാണ് ഒരുക്കുന്നത്. അതോടൊപ്പം ഭക്ഷണശാലയും ഇന്ത്യന്‍ പലഹാരങ്ങളും ഇവിടെ ലഭ്യമാകും.

- Advertisement -
Ad image

ഈദ് ബസാറില്‍ സ്റ്റാള്‍ ലഭ്യമാകാന്‍ 55070693, 55641025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!