Community
വയനാടിന് കൈത്താങ്ങായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പായസം ചാലഞ്ച്
ദോഹ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു.
കേരളത്തിലെ വയനാട്ടിലുണ്ടായ വന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ കുടുംബങ്ങളോടും രക്ഷപ്പെട്ട് അതിജീവനത്തിനായി പോരാടുന്നവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇക്കൊല്ലത്തെ വിപുലമായ ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതെന്ന് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് പറഞ്ഞു.
വയനാടിനൊരു കൈത്താങ്ങാകാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണത്തോടനുബന്ധിച്ച് പായസം ചാലഞ്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
വയനാട് ദുരന്തത്തില്‍പ്പെട്ട അതിജീവിതര്‍ക്ക് കൈത്താങ്ങാകാനുള്ള ഉദ്യമത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതികളുമായി സഹകരിച്ച് എല്ലാ ജില്ലാ കമ്മിറ്റികളുമായും യൂത്ത് വിംഗുമായും ഒത്തൊരുമിച്ച് ചേര്‍ന്ന് പരമാവധി സഹായം വയനാടിന് വേണ്ടി എത്തിക്കാനും സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചതായി അന്‍വര്‍ സാദത്ത് പറഞ്ഞു.