കെ എസ് എസ് പി എ കൂട്ടധര്‍ണ നാലിന്

Web Desk
1 Min Read

ആലുവ: കെ എസ് എസ് പി എയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കൂട്ടധര്‍ണ്ണ നടത്താന്‍ എറണാകുളത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശ്ശിക, മെഡിസെപ്പിലെ അപാകതകള്‍, പുതിയ ശമ്പള കമ്മീഷനെ നിയമിക്കുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിലും മറ്റു പതിമൂന്ന് ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്‍പിലും ആയിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൂട്ടത്തില്‍ ധര്‍ണ്ണ നടത്തും.

city exchange

ഓഗസ്റ്റ് 6, 7, 8 തിയ്യതികളില്‍ മൂന്ന് ദിവസമായി വിവിധ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ധര്‍ണ്ണ വയനാട് ദുരന്തം കാരണം സെപ്റ്റംബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു.

ഇടതു സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട 19 ശതമാനം ക്ഷാമാശ്വാസം ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ നല്‍കേണ്ട സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിച്ചു മുന്നോട്ടു പോകുകയാണെന്ന് കെ എസ് എസ് പി എ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ ആര്‍ കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, രാജന്‍ കുരുക്കള്‍, കെ വി മുരളി, പി ഗോപാലകൃഷ്ണന്‍ നായര്‍, പി കരുണാകരന്‍ മാസ്റ്റര്‍, പലേരി പത്മനാഭന്‍, പി എസ് സലിം, മധുസൂദനന്‍, നദീറ സുരേഷ്, ബാബു രാജേന്ദ്രന്‍, ടി വിനയദാസ്, നിലമ്പൂര്‍ ലത്തീഫ്, ടി വനജ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!