ഇറാന്‍- സൗദി ബന്ധം പുനഃസ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത് ഖത്തര്‍

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. ഹുസൈന്‍ അമീര്‍ അബദുല്ലാഹിയനുമായി ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

city exchange

സൗദി അറേബ്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ത്രികക്ഷി പ്രസ്താവനയെ ഖത്തര്‍ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഫോണില്‍ അറിയിച്ചു. ഇറാന്‍- സൗദി എംബസികള്‍ രണ്ടു മാസത്തിനുള്ളില്‍ ഇരുരാജ്യങ്ങളിലും ആരംഭിക്കുന്നുവെന്ന സന്ദേശം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി സ്വാഗതം ചെയത്ു. സുരക്ഷാ സഹകരണ ഉടമ്പടിയും സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ സഹകരണത്തിനുമാണ് ഇരുരാജ്യങ്ങളും കരാറായത്.

ഈ നടപടി മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പ്രകടിപ്പിച്ചു.

- Advertisement -
Ad image

പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!