കാത്തിരിപ്പിനൊടുവില്‍ ഭീമന്‍ രഘുവിന്റെ ‘ചാണ’ 17ന് തിയേറ്ററിലെത്തും

Web Desk
1 Min Read

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ചാണ’ 17ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്.

city exchange

ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒര ുതമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

- Advertisement -
Ad image

കെ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീ മന്‍ രഘുവാണ്. സ്വീറ്റി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം- കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം- അജി അയിലറ, ഡി ഒ പി- ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്റു, മേക്കപ്പ്- ജയമോഹന്‍, കോസ്റ്റ്യൂംസ്- ലക്ഷ്മണന്‍,ആര്‍ട്ട്- അജയ് വര്‍ണ്ണശാല, ഗാനരചന- ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോള്‍, മ്യൂസിക്- മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം- മണികുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രൂപേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ- രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്- ലാലു വേട്ടമുക്ക്, ശ്രീക്കുട്ടന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ്.

Share This Article
Leave a Comment
error: Content is protected !!