റൂബിക്‌സ് ക്യൂബില്‍ അത്ഭുതം സൃഷ്ടിക്കുന്ന അഫാന്‍ കുട്ടിക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി

Web Desk
1 Min Read

തിരുവനന്തപുരം: റൂബിക്‌സ് ക്യൂബില്‍ കണ്ണുകെട്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മുംബൈ വിദ്യാര്‍ഥിയായ മലയാളി അഫാന്‍ കുട്ടിക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചു. ദേശീയ മലയാള വേദി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.

city exchange

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മെഡല്‍ നല്‍കി. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. അഡ്വ. എ എം കെ നൗഫല്‍, ട്രാവന്‍കൂര്‍ ഫുഡ്‌സ് എം ഡി നേമം ഷാഹുല്‍ ഹമീദ്, എ എസ് മുജീബ് റഹ്മാന്‍, ബൈഗ ഫുഡ്സ് എം ഡി ബബിത, കല്ലയം മോഹന്‍ദാസ്, കൊട്ടാരക്കര ബിജു കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!