ലോകത്തിലെ 10 കായിക പ്രചോദനങ്ങളിലൊരാള്‍ ഖത്തറിന്റെ നാസര്‍ അല്‍ ഖുലൈഫി

Web Desk
1 Min Read

ദോഹ: ലോകത്തിലെ കായിക രംഗത്തെ പ്രചോദനങ്ങളുടെ 2022ലെ പട്ടികയില്‍ ഇടം പിടിച്ച് ഖത്തറിന്റെ ബിഇന്‍ മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ ഗാനിം അല്‍ ഖുലൈഫി. യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്‍ ചെയര്‍മാന്‍, പാരിസ് സെയിന്റ് ജെര്‍മയിന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അല്‍ ഖുലൈഫി വഹിക്കുന്നുണ്ട്.

city exchange

ആഗോള കായിക അജണ്ടകള്‍ രൂപപ്പെടുത്തുകയും നയിക്കുകയും ചെയ്യുന്തനില്‍ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാണ്. ഡിസ്‌കവറിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഡേവിഡ് സസ്ലാവിനൊപ്പമാണ് നാസര്‍ അല്‍ ഖുലൈഫിയെയും അടയാളപ്പെടുത്തുന്നത്.

ലയണല്‍ മെസ്സിയെ പി എസ് ജിയിലേക്ക് എത്തിക്കുന്നതില്‍ അല്‍ ഖുലൈഫി വഹിച്ച പങ്കും നിരവധി കായിക ഇനങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ബിഇന്‍ ചാനല്‍ അവകാശം നേടിയെടുത്തതും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!