ഖത്തര്‍ ട്രാവല്‍ മാര്‍ട്ടില്‍ ശ്രദ്ധ നേടി ഗോവന്‍ പവലിയന്‍

Web Desk
1 Min Read

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഖത്തര്‍ ട്രാവല്‍ മാര്‍ട്ടിലെ ഗോവയുടെ പവലിയന്‍ ശ്രദ്ധ നേടുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലും (ഐ ബി പി സി) സംയുക്തമായാണ് ഇന്ത്യന്‍ വിനോദസഞ്ചാര സാധ്യതകളെ മുന്‍നിര്‍ത്തി ഇന്ത്യയെ ഒരു മുന്‍ഗണനാ ടൂറിസ്റ്റ് ലക്ഷ്യസ്ഥലം അവതരിപ്പിക്കുന്നത്.

city exchange

ഇന്ത്യയുടെ പാരമ്പര്യ സ്മാരകങ്ങള്‍, വെല്‍നസ് ടൂറിസം, സാഹസിക വിനോദങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് ഡിസ്പ്ലേകള്‍, ബ്രോഷറുകള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറിലെ സ്വദേശികളേയും പ്രവാസികളേയും മുന്നില്‍ക്കണ്ടാണ് ഗോവയുടെ സംസ്‌കാരം, പ്രകൃതി, വെല്‍നസ്, സമൃദ്ധമായ ഭക്ഷണ പാരമ്പര്യം എന്നിവ ഒത്തുചേരുന്ന പ്രത്യേക അനുഭവമായി പവിലിയന്‍ അവതരിപ്പിക്കുന്നത്. ഗോവയിലെ ടൂറിസം, ഐ ടി, ഇ ആന്റ് സി മന്ത്രി റോഹന്‍ എ. ഖൗണ്ടെയും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുലും ഇന്ത്യന്‍- ഗോവ പവലിയനുകള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ സ്ഥാനപതി സംഘടിപ്പിച്ച പരിപാടിയില്‍ റോഹന്‍ എ ഖൗണ്ടെ ഖത്തറിലെ ഗോഹന്‍ സമൂഹാംഗങ്ങളുമായും ടൂര്‍, ട്രാവല്‍ ഓപ്പറേറ്റര്‍മാരുമായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമായും ട്രാവല്‍ വ്‌ളോഗര്‍മാരുമായും ആശയവിനിമയം നടത്തി. ഈ പരിപാടിയില്‍ ഗോവയിലെ വിനോദസഞ്ചാര സാധ്യതകളും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ച വിവിധ പദ്ധതികളും അവതരിപ്പിച്ചു.

- Advertisement -
Ad image

ഖത്തര്‍ എയര്‍വേയ്സിന്റെ നേരിട്ടുള്ള വിമാന സര്‍വീസുള്ളതിനാല്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഗോവ പ്രീമിയം വെല്‍നസ്, മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണെന്നും ഗോവയുടെ സമാധാനം, ആയുര്‍വേദ പാരമ്പര്യത്തിന്റെ ശക്തി, ഞങ്ങളുടെ അതിഥിസല്‍ക്കാരത്തിന്റെ ആത്മാര്‍ത്ഥത ഇതെല്ലാം ഖത്തറിലെ കുടുംബങ്ങള്‍ക്കും വെല്‍നസ് യാത്രികര്‍ക്കും ഏറെ ആകര്‍ഷകമാണെന്നും റോഹന്‍ എ ഖൗണ്ടെ പറഞ്ഞു.

ഖത്തര്‍ ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ട്രാവല്‍ വ്‌ളോഗറുമായ ഖാലിദ് ഘാഫൂരി ഇന്ത്യയിലേക്കുള്ള തന്റെ പുതിയ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. ഇന്ത്യയിലെ അതിഥിസല്‍ക്കാരവും സാംസ്‌കാരിക വൈവിധ്യവും ഖത്തറിലെ യുവാക്കള്‍ക്ക് ഇന്ത്യയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്താനുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!