Connect with us

Featured

കാലം സാക്ഷിയാകും; അല്‍ ബയ്ത്തില്‍ ഖത്തറും ഇക്വഡോറും ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഏറ്റുമുട്ടും

Published

on


ദോഹ: കാലം സാക്ഷിയാകും. 2022 നവംബര്‍ 21ന് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഭാഗത്ത് ആതിഥേയ രാജ്യത്തിന്റെ അഭിമാന ജേഴ്‌സിയുമായി കളത്തിലിറങ്ങുന്ന ഖത്തറിനെ എതിരിടാനുള്ള ഇക്വഡോര്‍. ലോകകപ്പ് മത്സരങ്ങളുടെ അവസാന നറുക്കെടുപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞപ്പോള്‍ ആദ്യമത്സരം ഖത്തറും ഇക്വഡോറും തമ്മില്‍.

ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 32 ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ നറുക്കെടുത്തു. ഈ മത്സരങ്ങളിലെ ജേതാക്കളില്‍ നിന്നായിരിക്കും ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ലോകചാംപ്യനെ കണ്ടെത്തുക.

ഗ്രൂപ്പ് എയില്‍ ഖത്തറിന് പുറമേ ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്റ്‌സ് ടീമുകളാണുള്ളത്. ഇംഗ്ലണ്ടും ഇറാനും യു എസ് എയും യൂറോ പ്ലേ ഓഫിലെ വിജയിയുമാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.

ഗ്രൂപ്പ് സിയില്‍ കരുത്തരായ അര്‍ജന്റീനയോടൊപ്പം സൗദി അറേബ്യയും മെക്‌സിക്കോയും പോളണ്ടും ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സും ഡെന്‍മാര്‍ക്കും തുണീഷ്യയും ഐ സി പ്ലേ ഓഫ് വണ്‍ ടീമും കളിക്കും.

ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍ ഐ സി പ്ലേ ഓഫ് ടുവും ജര്‍മനിയും ജപ്പാനും ഗ്രൂപ്പ് എഫില്‍ ബെല്‍ജിയവും കാനഡയും മൊറോക്കോയും ക്രൊയേഷ്യയുമാണ് മാറ്റുരക്കുന്നത്.

ഗ്രൂപ്പ് ജിയിലാണ് സെര്‍ബിയയോടും സ്വിറ്റ്‌സര്‍ലാന്റിനോടും കാമറൂണിനോടും ഏറ്റുമുട്ടാന്‍ ബ്രസീല്‍ നിലയുറപ്പിച്ചത്. ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വേ, കൊറിയ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങള്‍ കളിക്കും.

ഫൈനല്‍ മാച്ച് ഷെഡ്യൂളും ഉടന്‍ പുറത്തിറക്കും.

അറുപതിനായിരം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന അല്‍ബയ്ത്ത് സ്റ്റേഡിയം ഖത്തറിന്റേയും ഗള്‍ഫ് മേഖലയുടേയും നാടോടി ജീവിതത്തിലെ തമ്പിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


error: Content is protected !!