

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ലഈബ് ആണ് ഭാഗ്യചിഹ്നം.

ലഈബ് എന്ന അറബി വാക്കിനര്‍ഥം ഏറ്റവും മികച്ച കഴിവുകളുള്ള കളിക്കാരനെന്നാണ്. വിവരണാതീതമായ കഴിവുകളുള്ള ലഈബ് എങ്ങനെയുണ്ടെന്ന് വ്യാഖ്യാനിക്കേണ്ടത് കാഴ്ചക്കാരന്റെ ചുമതലയാണ്. ഇപ്പോള്‍ എല്ലാം എന്ന് സ്വയം വിശ്വസിക്കാന്‍ ലഈബ് എല്ലാവരേയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫുട്ബാളിന്റെ സന്തോഷമാണ് ലഈബ് എല്ലാവര്‍ക്കും നല്കുന്നത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഫൈനല്‍ നറുക്കെടുപ്പിലാണ് സാഹസികവും രസകരവും കൗതുകകരവുമായ ലഈബിന്റെ അനാവരണം ചെയ്തത്.
ഖത്തരി വസ്ത്രമണിഞ്ഞ് ഒരു മാന്ത്രികന്റെ കരവിരുതുകളോടെ ഫുട്ബാളിലേക്ക് പറന്നടുക്കുന്ന ലഈബ് കണ്ണുകളില്‍ കുസൃതിയും നീക്കങ്ങളില്‍ ബുദ്ധിസാമര്‍ഥ്യവും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കാഴ്ചക്കാരന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകും.

