

ദുബൈ: ദക്ഷിണ ഇറാനിലുണ്ടായ ഭൂകമ്പം വീണ്ടും ദുബൈയില്‍ പ്രകമ്പനമുണ്ടായി. ആളുകള്‍ പരിഭ്രാന്തരായി. ദുബൈ ഉള്‍പ്പെടെ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂകമ്പ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. പ്രതിദിനം ശരാശരി ഒരു ഭൂകമ്പമെങ്കിലും ഇറാനില്‍ രേഖപ്പെടുത്തുന്നുണ്ട്. ജൂണ്‍ 15ന് ഇറാന്റെ തെക്കന്‍ കിഷ് ദ്വീപില്‍ മൂന്ന് ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പ്രകാരം 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.

