

ദുബൈ: യു എ ഇയില്‍ പെട്രോള്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായാണ് ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക് എത്തുന്നത്.

റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വര്‍ധനക്ക് കാരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസൃതമായാണ് എണ്ണ ഉല്‍പാദകരാജ്യമായ യു എ ഇയില്‍ ഓരോ മാസത്തെയും ഇന്ധനവില നിശ്ചയിക്കുന്നത്.

ഊര്‍ജമന്ത്രാലയമാണ് മാര്‍ച്ച് മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചത്. പെട്രോള്‍ വില ലിറ്റിന് 29 ഫില്‍സ് മുതല്‍ 30 ഫില്‍സ് വരെയാണ് വര്‍ധിച്ചത്. ഡീസലിന്റെ വിലയില്‍ ലിറ്ററിന് 31 ഫില്‍സ് വര്‍ധനയുണ്ടാകും. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 94 ഫില്‍സില്‍ നിന്ന് 29 ഫില്‍സ് വര്‍ധിച്ച് 3 ദിര്‍ഹം 23 ഫില്‍സാകും. സ്പെഷ്യല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 82 ഫില്‍സില്‍ നിന്ന് 3 ദിര്‍ഹം 12 ഫില്‍സാകും. 30 ഫില്‍സാണ് വര്‍ധന.
ഇപ്ലസ് പെട്രോളിന്റെ വിലയും 30 ഫില്‍സ് വര്‍ധിക്കും. നിലവില്‍ 2 ദിര്‍ഹം 75 ഫില്‍സ് വിലയുള്ള ഇപ്ലസിന് മാര്‍ച്ച് ഒന്ന് മുതല്‍ 3 ദിര്‍ഹം 5 ഫില്‍സ് നല്‍കണം. ഡീസല്‍ ലിറ്ററിന് 31 ഫില്‍സ് വര്‍ധിക്കും. നിലവില്‍ 2 ദിര്‍ഹം 88 ഫില്‍സ് വിലയുള്ള ഡീസല്‍ വില 3 ദിര്‍ഹം 19 ഫില്‍സാകും.

