

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ യുക്രൈന്‍- റഷ്യന്‍ പ്രതിനിധികള്‍ ബെലാറസ് അതിര്‍ത്തിക്ക് സമീപം സമാധാന ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ രാജ്യത്തെ ആണവ പ്രതിരോധ സംവിധാനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സമാധാന യോഗത്തിനുള്ള ഒരുക്കമുണ്ടായത്.

അതിനിടെ യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
