ഐ എസ് ഡി സ്‌കൂള്‍ പ്രവേശനോത്സവവും കേരളപ്പിറവിയും

Web Desk
0 Min Read

പയ്യന്നൂര്‍: ഉള്ളിയത്ത് കടവിന്നു സമീപത്തെ ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി (സിബിഎസ്ഇ ) സ്‌ക്കൂളില്‍ കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം നവ്യാനുഭവമായി. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സന്തോഷും ഷിനിയും ബോധവല്‍കരണം നടത്തി.പ്രിന്‍സിപ്പാള്‍ ടി.പി സുരേഷ് പൊതുവാള്‍ അധ്യക്ഷനായി. നൈനിക സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് സഅദ് ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ.പി ദിവ്യ , അദ്വൈത് പ്രസംഗിച്ചു.അധ്യാപകരായ പി വി ഭാസ്‌കരന്‍ അജിതാ രാകേഷ് ,മനോജ്, സിമി, സജിത തുടങ്ങിയവര്‍ സംബന്ധിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!