

റിയാദ്: സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ കണക്ക് പുറത്തുവിട്ടു. ആകെ 16,73,230 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ 15,06,576 പേര്‍ സൗദി അറേബ്യയ്ക്ക് പുറത്തുള്ളവരാണ്. സൗദി പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ രാജ്യത്തിന് അകത്തുനിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 1,66,654 ആണ്.

പുരുഷ തീര്‍ഥാടകര്‍ 8,77,841 പേരും സ്ത്രീ തീര്‍ഥാടകര്‍ 7,95,389 പേരുമാണ്.

വിദേശത്ത് നിന്ന് തീര്‍ഥാടകര്‍ എത്തിയ വഴികള്‍ അതോറിറ്റി വിശദീകരിച്ചു. 14,35,017 പുരുഷ- സ്ത്രീ തീര്‍ഥാടകര്‍ വിമാനത്താവളങ്ങള്‍ വഴിയും 66,465 പുരുഷ- സ്ത്രീ തീര്‍ഥാടകര്‍ കര തുറമുഖങ്ങള്‍ വഴിയും 5,094 പുരുഷ- സ്ത്രീ തീര്‍ഥാടകര്‍ കടല്‍ തുറമുഖങ്ങള്‍ വഴിയും എത്തി.
