ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ച് ആശിര്‍വാദ് ആട്ട

Web Desk
1 Min Read

കൊച്ചി: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പ്രമുഖ ആട്ട ബ്രാന്‍ഡായ ഐ ടി സി ആശിര്‍വാദ്, ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ചു. ഇതോടൊപ്പം എത്തിയ പുതിയ ടെലിവിഷന്‍ പരസ്യത്തില്‍ പ്രശസ്ത നടി സ്നേഹ ആശിര്‍വാദിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരിച്ചെത്തിയിട്ടുമുണ്ട്.

city exchange

100 ശതമാനം ആട്ട, 0 ശതമാനം മൈദ എന്ന ഉറപ്പോടെ ധാന്യത്തിന്റെ ശുദ്ധി, നാരുകളും പ്രോട്ടീനുകളുമുള്‍പ്പെടെയുള്ള പോഷകമൂല്യങ്ങള്‍, റൊട്ടിയുടെ മൃദുത്വം ഉറപ്പുവരുത്തുന്ന ആട്ടയുടെ ജലാഗിരണ ശതമാനം, ഓരോ ബാച്ചിലും നടത്തുന്ന 40ലേറെ വരുന്ന ഗുണമേന്മാ പരിശോധനകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റെന്ന് ഐ ടി സി ഫുഡ്സ് സ്റ്റേപ്പ്ള്‍സ് ആന്‍ഡ് അഡ്ജസന്‍സീസ് സി ഒ ഒ അനുജ് കുമാര്‍ രസ്തോഗി പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ആട്ട ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശീര്‍വാദ് ആട്ട പാക്കറ്റുകളിന്മേലുള്ള ക്യുആര്‍ കോഡ് സ്്കാന്‍ ചെയ്താല്‍ ക്വാളിറ്റി എത്തുന്ന വാട്സാപ് ചാറ്റ്ബോട്ട് വിന്‍ഡോയില്‍ പാക്കിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ കോഡ് നല്‍കിയാല്‍ ക്വാളിറ്റി സര്‍ട്ടഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും.

Share This Article
Leave a Comment
error: Content is protected !!