

ദോഹ: കഹ്റാമാന്‍ മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ എക്സിബിഷന് തുടക്കമായി. കഹ്മാനില്‍ സ്‌പെഷ്യലൈസ് ചെയ്ത അന്താരാഷ്ട്ര അസോസിയേഷനുകളും ബോഡികളും കൂടാതെ നിരവധി അറബ്, വിദേശ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന എക്‌സിബിഷന്‍ ഫെബ്രുവരി 13 വരെ തുടരും.

എക്സിബിഷനില്‍ 50 പവലിയനുകളും ഡിസ്പ്ലേ പ്ലാറ്റ്ഫോമുകളും ഉണ്ട്. ശൈഖ് തലാല്‍ ബിന്‍ ഖലീഫ അല്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുടെ ശേഖരങ്ങളുടെ പവലിയനില്‍ വിവിധ സ്രോതസ്സുകളില്‍ നിന്നും നിറങ്ങളില്‍ നിന്നുമുള്ള കഹ്റമാന്‍ മുത്തുകളുടെ വലിയ ശേഖരമാണുള്ളത്. ഏറ്റവും മികച്ചതും അപൂര്‍വവുമായ 1,300ലധികം കഹ്റമാന്‍ മുത്തുകള്‍ ഉള്‍പ്പെടുന്നു.

കഹ്റമാനായുള്ള കത്താറ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തേതും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയതും അന്താരാഷ്ട്ര എക്സിബിഷനുകളുടെ തലത്തിലുമുള്ളതാണ്.

