കാലാവധി പൂര്‍ത്തിയാക്കിയ നാല് രാജ്യങ്ങളുടെ അംബാസഡര്‍മാരെ അമീര്‍ സ്വീകരിച്ചു; അല്‍ വജ്ബ മെഡല്‍ സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയ നാല് രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ കൊട്ടാരത്തിലെ ഓഫീസില്‍ സ്വീകരിച്ചു.

city exchange

എത്യോപ്യയുടെ അംബാസഡര്‍ ഫൈസല്‍ അലി ഇബ്രാഹിം, ഘാന റിപ്പബ്ലിക്കിന്റെ അംബാസഡര്‍ മുഹമ്മദ് നൂറുദ്ദീന്‍ ഇസ്മായില്‍, സ്വീഡന്‍ അംബാസഡര്‍ ഗൗതം എസ് ഭട്ടാചാര്യ, ഖത്തറിലെ കൊളംബിയ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ ഒഡെറ്റ് യിദി ഡേവിഡ് എന്നിവരാണ് ഔദ്യോഗിക കാലാവധി പൂര്‍ത്തിയായതിന്റെ ഭാഗമായി അമീറിനെ സന്ദര്‍ശിച്ച് യാത്രയയപ്പ് ആശംസകള്‍ നേര്‍ന്നത്.

ഖത്തറും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് അമീര്‍ നാല് അംബാസഡര്‍മാര്‍ക്കും അല്‍ വജ്ബ മെഡല്‍ സമ്മാനിച്ചു. ഭാവിയിലെ ഔദ്യോഗിക ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ ആശംസകള്‍ നേര്‍ന്ന അമീര്‍ ഖത്തറും അവരുടെ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തിപ്പെടട്ടെയെന്നും ആശംസിച്ചു.

അമീറിനും ഖത്തറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അംബാസഡര്‍മാര്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഖത്തറില്‍ തങ്ങളുടെ നയതന്ത്ര ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ ലഭിച്ച സഹകരണമാണ് അതിന് വഴിയൊരുക്കിയതെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!