അല്‍പാശി ആറാട്ട് ഘോഷയാത്ര; 9ന് തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും

Web Desk
1 Min Read

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പാശി ആറാട്ട് ഘോഷയാത്രയ്ക്ക് വഴിയൊരുക്കുന്നതിന് നവംബര്‍ 9ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.

city exchange

സുരക്ഷിത മേഖലയായ വിമാനത്താവളത്തിലെ റണ്‍വേ മുറിച്ചു കടന്നാണ് ആറാട്ട് ഘോഷയാത്ര പോകുന്നത്. ഇതേ തുടര്‍ന്നാണ് നവംബര്‍ ഒന്‍പതിന് വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പത് വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെനന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.

ഫ്ളൈറ്റുകളുടെ പുതുക്കിയ സമയം ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ ലഭ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു.

”ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വര്‍ഷത്തില്‍ രണ്ടുതവണ അടച്ചിടാറുണ്ട്. വിഗ്രഹങ്ങളുടെ പുണ്യസ്നാനത്തിനായി ശംഖുമുഖം കടപ്പുറത്തെത്താന്‍ നിലവിലെ പാതയിലൂടെ ഘോഷയാത്ര നടത്തുന്ന രീതി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന പൈങ്കുനി ഉത്സവത്തിനാണ് രണ്ടാം തവണ വിമാനത്താവളം അടയ്ക്കുന്നത്.”

- Advertisement -
Ad image

1932-ല്‍ വിമാനത്താവളം സ്ഥാപിതമായ ശേഷവും ഈ ആചാരം തുടരുന്നു. പ്രദേശത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അതേപടി നിലനില്‍ത്തുമെന്ന് ടിയാല്‍ അറിയിച്ചു.

ഇവിടെ വിമാനത്താവളം നിര്‍മ്മിച്ചപ്പോള്‍, രാജകുടുംബത്തിന്റെ തലവനായ പത്മനാഭന് ഒരു വര്‍ഷത്തില്‍ രണ്ട് ദിവസവും ബാക്കിയുള്ള 363 ദിവസം പൊതുജനങ്ങള്‍ക്കും തുറന്നു കൊടുക്കുമെന്ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ വ്യക്തമാക്കിയിരുന്നത്രെ. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും രാജഭരണകാലത്തെ ആചാരം തുടരുകയാണ്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കുന്ന അല്‍പാശി ഉത്സവം, മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന പൈങ്കുനി ഉത്സവം എന്നി ചടങ്ങുകള്‍ക്കിടയില്‍ റണ്‍വേ അടയ്ക്കുന്നതിന് മുമ്പ് എല്ലാ വര്‍ഷവും രണ്ട് തവണ വിമാനത്താവളം നോട്ടീസ് നല്‍കും.

Share This Article
Leave a Comment
error: Content is protected !!