ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനം ആവശ്യമായി വരുന്ന കാലഘട്ടമാണിതെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പഠിച്ച കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോപ്പെടുത്താന്‍ സാധിക്കുന്നവരാണ് സി എക്കാരെന്നും അദ്ദേഹം പറഞ്ഞു. മികച്ച തൊഴില്‍ മേഖലയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ സമൂഹം കാണുന്നുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞു. പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നതാവട്ടെ സമ്മേളനമെന്ന് അദ്ദേഹം ആശംസിച്ചു.

എസ് ഐ ആര്‍ സി എറണാകുളം ബ്രാഞ്ച് ചെയര്‍ പേഴ്‌സണ്‍ ദീപ വര്‍ഗ്ഗീസ് റിനൈ കൊച്ചിനില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം കള്ളിവയലില്‍, കമല്‍ ഗാര്‍ഗ്, ആനന്ദ് പി ജംഗിത്, ആനന്ദ് എ എസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ആദ്യ ദിവസം വ്യത്യസ്ത വിഷയങ്ങളില്‍ കമല്‍ ഗാര്‍ഗ്, ആനന്ദ് പി ജംഗിത് എന്നിവര്‍ ക്ലാസെടുത്തു. രണ്ടാം ദിവസം വിജയ് കുമാര്‍ ചെന്നൈ, മോഹന്‍ ആര്‍ രവി ബംഗളൂരു എന്നിവര്‍ ക്ലാസെടുക്കും.

Share This Article
Leave a Comment
error: Content is protected !!