
പാലക്കാട്: പത്ത് വര്‍ഷക്കാലം മുറിയില്‍ ഒളിവില്‍ കഴിഞ്ഞ് പുറംലോകത്തെത്തിയ റഹ്മാനും സജിതയും പാലക്കാട് നെന്മാറ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി. നെന്മാറ എം എല്‍ എ കെ ബാബുവിന്റെ സാന്നിധ്യത്തിലാണ് വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് സജിതയുടെ വീട്ടുകാര്‍ എത്തിയെങ്കിലും റഹ്മാന്റെ വീട്ടുകാരുണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ റഹ്മാന് അവര്‍ മനസ് മാറി വരട്ടെയെന്നാണ് പ്രാര്‍ഥിക്കുന്നതെന്നും വിശദീകരിച്ചു. റഹ്മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കില്‍ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു. ുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.


റഹ്മാനോടൊപ്പം പത്തു വര്‍ഷത്തോളം സജിത ആരുമറിയാതെ ഒരു മുറിയില്‍ കഴിഞ്ഞ വാര്‍ത്ത വലിയ സംഭവമായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്മാനെ വഴിയില്‍ ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

