
ഫാത്തിമ തഹിലിയ ഇന്ന് 12 ന് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു.

കോഴിക്കോട്: സസ്‌പെന്‍ഷനും പുറത്താക്കലും തുടരുന്നതിനിടെ വിദ്യാര്‍ഥി നേതൃത്വത്തെ ഒതുക്കാനുള്ള ലീഗിന്റെ ശ്രമം കൂടുതല്‍ പ്രതിസന്ധികളിലേക്ക്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ തത് സ്ഥാനത്തുനിന്നുനീക്കി എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരേയുള്ള നടപടി കടുപ്പിക്കുന്നതിനിടയിലാണ് ലീഗ് നേതൃത്തിനു തലവേദന സൃഷ്ടിച്ചു കൂടുതല്‍ എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്. ഇതോടെ പലരെയും പുറത്താക്കിയും സസ്‌പെന്‍ഡ് ചെയ്തും നടപടി കടുപ്പിച്ചു.

എന്നാല്‍ യുവജനങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുന്നത് തുടരുകയാണ്. ഇന്നു രാവിലെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ നേതൃത്വം പുറത്താക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരേയുള്ള നടപടിയും ഉടന്‍ ഉണ്ടാകും.ഇതോടെ നിരവധി എംഎസ്എഫ് നേതാക്കളാണ് നേതൃത്വത്തിനെതിരേ രംഗത്തുവരുന്നത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത ഫാത്തിമ തഹ്ലിയയ്‌ക്കൊപ്പം കൂടുതല്‍പേര്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.എംഎസ്എഫ് നേതാക്കള്‍ ഹരിത ഭാരവാഹികള്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്എഫ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ മിനുട്‌സ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മിനുട്‌സ് നല്‍കാനാണ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നിലപാട്. ഈ നിലപാടാണ് ലത്തീഫിനെതിരേ നേതൃത്വം തിരിയാന്‍ കാരണം.
