ഫോട്ടോഗ്രഫി പ്രദര്‍ശനവുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറി ഫോട്ടോഗ്രാഫി പ്രദര്‍ശനം 20ന് ആരംഭിക്കും. ശാസ്ത്രത്തിനും കലയ്ക്കുമിടയില്‍: മിഡില്‍ ഈസ്റ്റിലെ ആദ്യകാല ഫോട്ടോഗ്രഫി എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി പ്രദര്‍ശനം.

city exchange


ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം ഡിസംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനാവും.


ഫോട്ടോഗ്രഫിയുടെ ചരിത്രത്തേയും വികാസത്തേയും കുറിച്ചുള്ള പ്രദര്‍ശനം മേഖലയിലേയും അന്തര്‍ദേശീയ തലത്തിലേയും ഉള്‍ക്കാഴ്ചകളാണ് പ്രദാനം ചെയ്യുക. ഫോട്ടോഗ്രാഫിക് ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ഗള്‍ഫ് മേഖലയിലേയും അന്തര്‍ദേശീയമായും പ്രശസ്തരായ ഫോട്ടോഗ്രാഫര്‍മാരുടെ സൃഷ്ടികളും പ്രദര്‍ശനത്തിലുണ്ടാകും. അതോടൊപ്പം ഫോട്ടോഗ്രഫിയുടെ വികാസത്തിനും ക്യാമറ കണ്ടുപിടുത്തത്തിനും അറബ് മേഖല നല്കിയ സംഭാവനകളും അവലോകനം ചെയ്യും.


മൂന്നുമാസം നീളുന്ന പ്രദര്‍ശനത്തില്‍ സന്ദര്‍ശകര്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

- Advertisement -
Ad image

ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ജീന്‍ ബാപ്റ്റിസ്റ്റ് ഫൈവര്‍, ഖത്തര്‍ മ്യൂസിയംസ് അതോറിറ്റിയുടെ മ്യൂസിയം ഡോക്യുമെന്റേഷന്‍ തലവന്‍ ദാന അല്‍ ഗഫ്‌റി, പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ മഷീര്‍ ഹെജാസി, തസ്‌വീര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഖലഫ അല്‍ ഒബൈദലി എന്നിവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!