മുഹറം ചന്ത: തട്ടിപ്പെന്ന് ലീഗ്

Web Desk
1 Min Read

കോഴിക്കോട്: സര്‍ക്കാരിന്റെ മുഹര്‍റം ചന്തക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. ഓണം, മുഹര്‍റം ചന്തയില്‍ നിന്ന് മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. മുസ്ലിങ്ങളെ കീശയിലാക്കാനുള്ള ചെപ്പടിവിദ്യയാണ് സര്‍ക്കാരിന്റേതെന്നും ലീഗ് കുറ്റപ്പെടുത്തി.
മുഹറം മുസ്‌ലിങ്ങള്‍ ആഘോഷമാക്കാറില്ല. പ്രവാചകന്റെ പൗത്രനുള്‍പ്പടെയുള്ള കുടുംബം ക്രൂരമായി കൊലചെയ്യപ്പെട്ട മാസമാണ് മുഹര്‍റം. അത് ആഘോഷിക്കാനുള്ളതല്ല. പ്രാര്‍ഥനാ നിര്‍ഭരമായി ഇരിക്കുകയാണ് അന്നേ ദിവസം എല്ലാവരും ചെയ്യുന്നത്.
ജൂണ്‍ വരെ കിറ്റ് നല്‍കികൊണ്ടിരുന്ന സര്‍ക്കാര്‍, അതിന് ശേഷം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് കിറ്റ് നല്‍കിയില്ല. ബലിപെരുന്നാളില്‍ കിറ്റ് നല്‍കാതെയാണ് ഇപ്പോള്‍ മുഹര്‍റം ചന്തയുമായി സര്‍ക്കാര്‍ വരുന്നത്. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുകയും, അതിന് വേണ്ടി മുസ്‌ലിം സംഘടനകള്‍ നല്‍കിയ അപേക്ഷയില്‍ മുഖംകൊടുക്കാതെയുമിരുന്ന സര്‍ക്കാരാണ് ഓണച്ചന്തയുടെ കൂടെ മുഹര്‍റം ചേര്‍ത്ത് ഇപ്പോള്‍ ചെപ്പടിവിദ്യയുമായി എത്തിയിരിക്കുകയാണ്. ഇതിന് പിന്നിലെ ലക്ഷ്യം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!