ആശാ സ്ത്രീത്തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
2 Min Read

ആലുവ: ആശാ സ്ത്രീ തൊഴിലാളി സമരത്തിന്റെ ഭാഗമായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച ആയിരം പ്രതിഷേധ സദസ്സുകളുടെ എടത്തല പഞ്ചായത്തുതല പരിപാടി കോമ്പാറയില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

city exchange

സ്ത്രീത്തൊഴിലാളികള്‍ നടത്തുന്ന ഐതിഹാസിക തൊഴില്‍ സമരത്തെ മാനുഷിക പരിഗണന നല്‍കാതെ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വലിയ ജനകീയ വികാരമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ജനങ്ങളെ കേള്‍ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് അര്‍ഥമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. അതീവ ദുസ്സഹമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വളരെ ഗൗരവ സ്വഭാവം ഉള്ള ഒരു മേഖലയില്‍ തൊഴിലെടുക്കേണ്ടി വരുന്ന ഏറ്റവും സാധാരണക്കാരായ സ്ത്രീത്തൊഴിലാളികളോടാണ് അങ്ങേയറ്റം അപലപനീയമായ സമീപനം ഇടതെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്. ലോകം മുഴുവന്‍ ഈ സമരത്തിന്റെ ന്യായയുക്തത ബോധ്യപ്പെട്ടിട്ടും സങ്കുചിതമായ താത്പര്യങ്ങളുടെ പേരില്‍ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ കാഴ്ചയാണ് ലോകം ഇന്ന് കേരളത്തില്‍ കാണുന്നതെന്ന് അവര്‍ പറഞ്ഞു.

ജനങ്ങളെ, തൊഴിലാളികളെ ശത്രുക്കളായി കാണുന്ന ഗവണ്‍മെന്റ് ന്യായീകരണം ചമയ്ക്കുന്നത് അപഹാസ്യമാണെന്നും ഈ നിലപാടിലൂടെ വലിയ തിരിച്ചടിയാണ് ഭരണക്കാര്‍ നേരിടാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.

- Advertisement -
Ad image

സമരസഹായ സമിതി മേഖലാ ചെയര്‍മാന്‍ വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം കെ എ ലത്തീഫ് (മുസ്‌ലിം ലീഗ്), എ എ മാഹീന്‍ (കോണ്‍ഗ്രസ്സ്), പി എം അഷറഫ് (കോണ്‍ഗ്രസ്സ്), പി കെ പ്രദീപ് (ബി ജെപി), അഷറഫ് വള്ളൂരാന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ എം കുഞ്ഞുമോന്‍, ഡോ. ബാബു ജോസഫ്, കെ എം ഷംസുദ്ദീന്‍ (പ്രസിഡന്റ്, എടത്തല സര്‍വീസ് സഹകരണ ബാങ്ക്), എന്‍ എ രാജന്‍ (കെ റെയില്‍ സമരസമിതി), ഗോപകുമാര്‍ (സംസ്‌കാര സാഹിതി), ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദാ ഷെരീഫ്, കരീം നൊച്ചിമ (വെല്‍ഫെയര്‍ പാര്‍ട്ടി), കെ പി സാല്‍വിന്‍ (ജനകീയ പ്രതിരോധസമിതി), സാജിതാ അബ്ബാസ് (എടത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), എന്നിവര്‍ പ്രസംഗിച്ചു. എ ജി അജയന്‍ സ്വാഗതവും റസിയ മുഹമ്മദാലി നന്ദിയും പറഞ്ഞു.

പഞ്ചായത്ത് അംഗം അബ്ദുല്‍ കരീം, പി ബി അലി, എന്‍ കെ ഷംസുദ്ദീന്‍, മഹിളാ കോണ്‍ഗ്രസ് നൊച്ചിമ മണ്ഡലം പ്രസിഡന്റ് സിന്ധു വിദ്യാധരന്‍, എ കെ സാബു (കെ വി എം എസ്), എം കെ തങ്കപ്പന്‍ (എസ് യു സി ഐ), അമല്‍ ഗോവിന്ദ് (എ ഐ ഡി എസ് ഒ), രാജാമണി എന്‍ എസ് (എ ഐ എം എസ് എസ്), കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ കെ കെ ശോഭ, ഷെറീന കബീര്‍, ഷബീറ റഷീദ്, നദീറ സലിം, അനീഷ റഫീഖ് തുടങ്ങിയവര്‍ പ്രതിഷേധ സദസ്സിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!