

അങ്കാറ: സിറിയയിലേയും തുര്‍ക്കിയിലേയും ഭൂകമ്പബാധിതര്‍ക്ക് 10,000 ലോകകപ്പ് മൊബൈല്‍ വീടുകള്‍ എത്തിച്ചു നല്കി ഖത്തര്‍.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂകമ്പമുണ്ടായത്. അരലക്ഷത്തിലേറെ പേരെങ്കിലും മരിക്കുകയും 2.94 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത ഭൂകമ്പം നൂറ്റാണ്ടിലെ ഏറ്റവും വലുതാണെന്നാണ് പറയപ്പെടുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് ഉടനടി പ്രതികരിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ ഗ്രൂപ്പിന്റെ 120-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചതിനു പുറമേ വളരെ ആവശ്യമായ മെഡിക്കല്‍, ഭക്ഷ്യ വിതരണങ്ങള്‍ക്കായി എയര്‍ ബ്രിഡ്ജ് ആരംഭിക്കാനും ഉത്തരവിട്ടു.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലുടനീളമുള്ള 15-ലധികം നഗരങ്ങളിലും പട്ടണങ്ങളിലുമാണ് മൂന്ന് മാസത്തിനുള്ളില്‍ മൊബൈല്‍ ഹോമുകള്‍ വിതരണം ചെയ്തത്. 2022 ഫിഫ ലോകകപ്പില്‍ സന്ദര്‍ശകരെ പാര്‍പ്പിക്കാന്‍ മൊബൈല്‍ ഹോമുകള്‍ ഉപയോഗിച്ചിരുന്നു.
ഭൂകമ്പത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഖത്തര്‍ അമീറാണ് തുര്‍ക്കി സന്ദര്‍ശിച്ച ആദ്യ വിദേശ രാഷ്ട്രത്തലവന്. ഇസ്താംബൂളില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഭൂകമ്പ ബാധിതകര്‍ക്കായി ഔണ് സനദ് കാമ്പെയ്നിനിടെ അമീര്‍ 50 മില്യണ്‍ ഖത്തര്‍ റിയാല്‍ (14 മില്യണ്‍ ഡോളര്‍) സംഭാവന നല്കി. കാമ്പെയ്നിന് 168,015,836 ഖത്തര്‍ റിയാല്‍ (ഏകദേശം 19 ദശലക്ഷം ഡോളര്‍) ലഭിച്ചു.
മാര്‍ച്ചോടെ, തുര്‍ക്കിയിലും സിറിയയിലും ക്യു എഫ് എഫ് ഡിയുടെ ഭൂകമ്പ സഹായം 200 മില്യണ്‍ റിയാല്‍ കവിഞ്ഞു. തുടര്‍ന്ന് ഏപ്രിലില്‍ വടക്കന്‍ സിറിയയില്‍ 70,000 പേര്‍ക്ക് താമസിക്കാന്‍ ഒരു നഗരം സ്ഥാപിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. അവരില്‍ പലരും ബഷാര്‍ അല്‍ അസദ് ഭരണകൂടം അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട സിറിയക്കാരാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഭൂകമ്പത്തില്‍ തുര്‍ക്കിയെ ബാധിച്ച 15 ദശലക്ഷം പേരില്‍ 1.7 ദശലക്ഷം സിറിയന്‍ അഭയാര്Lികളും ഉള്‍പ്പെടുന്നു. സിറിയയിലെ യുദ്ധം കാരണം ഭൂകമ്പങ്ങള്‍ക്ക് മുമ്പുതന്നെ കുറഞ്ഞത് 5.3 ദശലക്ഷം സിറിയക്കാര്‍ക്ക് അഭയം ആവശ്യമായിരുന്നു.
2011-ല്‍ രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിട്ടതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് അസദ് ഭരണകൂടം സൃഷ്ടിച്ചത്.

