Community
യാത്രയയപ്പ് നല്‍കി
അബുദാബി: ദീര്‍ഘ കാലത്തെ യു എ ഇ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുല്‍ കരീം കൊച്ചന്നൂര്‍, ഷാനവാസ് അരക്കിണര്‍ എന്നിവര്‍ക്ക് ‘യു എ ഇ വൈറ്റ് ഹൗസ് സൗഹൃദകൂട്ടായ്മ’ യാത്രയയപ്പ് നല്‍കി. അബുദാബി ഖലീജ് അല്‍ അറബ് പാര്‍ക്കില്‍ ‘നാടണയുന്നോര്‍ക്കൊരു സ്‌നേഹവിരുന്ന്’ എന്ന പേരില്‍ നടന്ന യാത്രയയപ്പ് സംഗമം മുഖ്യരക്ഷാധികാരി സുബൈര്‍ കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു.
ഹാഫിള് മാഹിന്‍ ഹാരിസ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉസ്മാന്‍ മാറാടി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം അരീക്കോട് ആമുഖപ്രഭാഷണം നടത്തി. സുബൈര്‍ വിളക്കത്ത്, ഹാഷിം ഖാന്‍, അയ്യൂബ് മൊകേരി, ഷാഹിദ് റാസല്‍ ഖൈമ, ആര്‍ കെ ശാഫി അല്‍ ഐന്‍, ഷജീല്‍ കാക്കൂര്‍, ഫഹദ് ഇളഞ്ചേരി, മുജീബ് സേഫ്റ്റി, ഉമര്‍ ഖയ്യാം എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുല്‍ കരീം കൊച്ചന്നൂര്‍, ഷാനവാസ് അരക്കിണര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
ഉസ്മാന്‍ കാരശ്ശേരി, ഷംലാദ്, റയ്യാന്‍ മുസ്തഫ, റാസില്‍ മോനൂസ്, ഹര്‍ഷാദ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് നടന്നു. മുസ്തഫ കുനിയില്‍ സ്വാഗതവും നൗഫല്‍ മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു.
വിവിധ പരിപാടികള്‍ക്ക് ശാഹുല്‍ മുറിയനാല്‍, ഷമീര്‍ കെന്‍ടെക്ക്, സബീര്‍ അലി, സുനീര്‍ വില്ലന്‍, നിസാര്‍ പൂനൂര്‍, സജീര്‍ നല്ലളം, അനസ്, മുനാസ് മുബാറക്, മുഹമ്മദ് പൂനൂര്‍, ജാസിര്‍, ജംഷീര്‍ ഷാര്‍ജ, റാസില്‍ ഇ, സൈനു കോളിക്കല്‍, മനാഫ്, മുഹാസിര്‍, ഉസ്മാന്‍ തിരൂര്‍, ഷംസു അരീക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.