

ദോഹ: മുപ്പത്തിയെട്ട് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ബാലസുബ്രഹ്മണ്യന്‍ (65) നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉംസലാല്‍ അലി വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി.

ഭാര്യ: ഷീജ. മക്കള്‍: ശില്‍പ (യു എ ഇ), നിഖില്‍, അഖില്‍, കാവ്യ. മരുമകന്‍: ജിതിന്‍ (യു എ ഇ).

നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഐ സി എഫ് ഇ ആര്‍ ടി അംഗങ്ങളായ നൗഫല്‍ മലപ്പട്ടം, ഉമ്മര്‍ പുത്തുപാടം, അബ്ദുല്‍ ഖാദര്‍ പന്നൂര്‍ എന്നിവര്‍ അറിയിച്ചു.

