ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Web Desk
1 Min Read

ഇടുക്കി: പൈനാവ് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ എസ് എഫ് െഎ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

city exchange

ഉച്ചയോടെയാണ് സംഭവം നടന്നത്. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. ധീരജിനെ കൂടാതെ മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇരുവരും ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് എഫ് ഐ ആരോപിച്ചു. നിഖില്‍ പൈലിയെന്നയാളാണ് കുത്തിയതെന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടതായും കണ്ടെത്താന്‍ ശക്തമായ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.

- Advertisement -
Ad image

കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എം മണി എം എല്‍ എയും പറഞ്ഞു.

എല്‍ ഐ സി ഏജന്റാണ് ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍. കൂവോട് ആയുര്‍വേദ ആശുപത്രി നഴ്സ് പുഷ്‌കലയാണ് അമ്മ. സര്‍ സയ്യിദ് കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അദ്വൈത് സഹോദരനാണ്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ തളിപ്പറമ്പില്‍ താമസമാക്കിയത്. അച്ഛന്‍ തിരുവനന്തപുരം സ്വദേശിയും അമ്മ വലിയ അരീക്കമല സ്വദേശിയുമാണ്.

Share This Article
Leave a Comment
error: Content is protected !!