

ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഖത്തറിലെ മ്യൂസിയങ്ങളിലേക്കും കുടുംബ പരിപാടികളിലേക്കും സൗജന്യ പ്രവേശനം ഇന്നുകൂടി.

ഖത്തറിലെ നാഷണല്‍ മ്യൂസിയം, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയുള്‍പ്പെടെ ഖത്തര്‍ മ്യൂസിയംസിന്റെ ലോകപ്രശസ്തമായ മ്യൂസിയങ്ങളുടെ ശൃംഖല പര്യവേക്ഷണം ചെയ്യാന്‍ ഈ അവസരം ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്നു. കൂടാതെ എല്ലാ ഖത്തര്‍ മ്യൂസിയംസിന്റെ എക്‌സിബിഷനുകളും സൗജന്യമായി സന്ദര്‍ശിക്കാം.

ലോകോത്തര സാംസ്‌കാരിക സ്ഥാപനങ്ങളിലൂടെ പ്രചോദനാത്മകമായ അനുഭവങ്ങള്‍ നല്‍കാന്‍ ഖത്തര്‍ മ്യൂസിയംസ് പ്രതിജ്ഞാബദ്ധമായിനാല്‍ അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഖത്തര്‍ മ്യൂസിയം സി ഇ ഒ മുഹമ്മദ് സാദ് അല്‍ റുമൈഹി പറഞ്ഞു.
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയത്തിന് കീഴില്‍ വര്‍ഷം തോറും മെയ് 18-നോ അതിനടുത്തോ നടക്കുന്ന അന്താരാഷ്ട്ര ദിനമാണ് ഇന്റര്‍നാഷണല്‍ മ്യൂസിയം ദിനം. ഈ വര്‍ഷത്തെ തീം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മ്യൂസിയങ്ങളുടെ പ്രധാന പങ്ക് ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്നു.

