നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ അത്യാധുനിക കാമ്പസ് അല്‍-വുകൈറില്‍ ഉദ്ഘാടനത്തന് ഒരുങ്ങി

Web Desk
1 Min Read

ദോഹ: കഴിഞ്ഞ 17 വര്‍ഷമായി ദോഹയിലെ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിവരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കാമ്പസിന്റെ ഉദ്ഘാടനം അല്‍- വുകൈറില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നിര്‍വഹിക്കുമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ വിശിഷ്ട വ്യക്തികളുടെയും ഇന്ത്യന്‍ അംബാസഡറുടെയും സാന്നിധ്യം ചടങ്ങിലുണ്ടാവും.

ദോഹയിലെ വിദ്യാര്‍ഥികള്‍ക്ക് അത്യാധുനികമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണ് പുതിയ കാമ്പസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ക്കായുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നവീകരണത്തിനായുള്ള വിപുലമായ ലബോറട്ടറികള്‍, വായനയിലും ഗവേഷണത്തിലും താത്പര്യം വളര്‍ത്തുന്നതിനുള്ള വിശാലമായ ലൈബ്രറികള്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു. ശാരീരികവും മാനസികവുമായ വികസനത്തിനുള്ള സൗകര്യങ്ങളും കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട്, അത്‌ലറ്റിക് ട്രാക്ക്, സ്വിമ്മിംഗ് പൂള്‍ എന്നിവയും ഇവന്റുകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയും ആകര്‍ഷകങ്ങളാണ്.

ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണോജ്ജ്വലമായ കലാ- സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. അവിസ്മരണീയമായ ദൃശ്യാനുഭവം പകരുന്ന
സുപ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളെയും പൊതുജനങ്ങളെയും നോബിള്‍ അധികൃതര്‍ ക്ഷണിച്ചു.

- Advertisement -
Ad image

നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍- വുകൈറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍
സ്‌കൂള്‍ രക്ഷാധികാരി അലി ജാസിം അല്‍ മാല്‍ക്കി, ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ജനറല്‍ സെക്രട്ടറി ബഷീര്‍ കെ പി, ഫിനാന്‍സ് ഡയറക്ടര്‍ ഷൗക്കത്തലി താജ്, വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ റഹീം കുന്നുമ്മല്‍, പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ ജയമോന്‍ ജോയ് എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!