പ്രവാസ മണ്ണിലെ ദീര്‍ഘകാല താമസക്കാരെ ആദരിച്ച് പാസേജ് ടു ഇന്ത്യ സമാപിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ പാലം പോലെ നിലകൊണ്ട ദീര്‍ഘകാല പ്രവാസി താമസക്കാരെ പാസേജ് ടു ഇന്ത്യ സമാപനത്തില്‍ ആദരിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ ആദരിക്കുകയായിരുന്നു ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍.

city exchange

മികച്ച അവലോകനത്തിലൂടെയാണ് ഐ സി സി ദീര്‍ഘകാല പ്രവാസികളെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ ഇന്ത്യന്‍ മഹോത്സവമായിരുന്നു. ഇന്ത്യക്കാര്‍ക്കു പുറമേ ഖത്തറികള്‍ക്കും മറ്റു പ്രവാസി പൗരന്മാര്‍ക്കും ഇന്ത്യയെ കൂടുതല്‍ അറിയാനുള്ള സാഹചര്യമാണ് പാസേജ് ടു ഇന്ത്യ ഒരുക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!