എം ജി എം ഖത്തറിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം ജി എം ഖത്തര്‍ 2022- 23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൗഹീദാ റഷീദാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ജാസ്മിന്‍ നസീറിനെ ജനറല്‍ സെക്രട്ടറിയായും ഷംല നൗഫലിനെ ട്രഷററായും തെരഞ്ഞെടുത്തു.

city exchange

സൈനബാ അന്‍വാരിയ, ജമീല നാസര്‍, ജാസ്മിന്‍ നൗഷാദ്, ഫാസില കെ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഷെര്‍മിന്‍ ശാഹുല്‍, ബുഷ്റ ഇബ്രാഹിം, ഷഹര്‍ബാനു ഇംതിയാസ്, ബുഷ്റ അബൂബക്കര്‍ എന്നിവരാണ് സെക്രട്ടറിമാര്‍.

ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്തീഫ് നല്ലളം, ഷമീര്‍ വലിയ വീട്ടില്‍, അബ്ദുല്‍ നസീര്‍ പാനൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!