ചാലിയാര്‍ ദോഹ ലോക ജലദിന ക്വിസ് മത്സരം മാര്‍ച്ച് 22ന്

Web Desk
1 Min Read

ദോഹ: ലോക ജലദിനത്തോട് അനുബന്ധിച്ച് ചാലിയാര്‍ ദോഹ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മാര്‍ച്ച് 22ന് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടക്കും. വൈകുന്നേരം 6.45 മുതല്‍ നടക്കുന്ന മത്സരത്തിന് പ്രശസ്ത ട്രെയ്‌നറും മോട്ടിവേഷണല്‍ സ്പീക്കറും ക്വിസ് മാസ്റ്ററുമായ മന്‍സൂര്‍ മൊയ്ദീന്‍ അവതാരകനാവും.

city exchange

ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാനുള്ള അവസരം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളു.

പരിസ്ഥിതി, സമകാലിക സംഭവങ്ങള്‍, കായികം, കലയും സംസ്‌ക്കാരവും, സാഹിത്യം, ശാസ്ത്രം, അന്താരാഷ്ട്ര ചരിത്രം, ഇന്ത്യ എന്നിവയായിരിക്കും ക്വിസ് മത്സര വിജയം. ഓഡിയോ റൗണ്ട്, വിഷ്വല്‍ റൗണ്ട് എന്നിവയുമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70512340, 77101814 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!