

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ ഖത്തര്‍ സമയം രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യുന്ന നോമ്പുകാലം റമദാന്‍ പ്രത്യേക പരിപാടിയില്‍ ബുധനാഴ്ച ഹൃദയപൂര്‍വ്വം സെഗ്മെന്റില്‍ എടപ്പാള്‍ എന്‍സോള്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ശുഹൈബ് മുഹമ്മദ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുഹമ്മദ് സുനീര്‍ എം എന്നിവരെത്തും. സുല്‍ഫിക്കല്‍ റെജി മണ്ണേലുമായി ഇവര്‍ തങ്ങളുടെ മനസ്സ് തുറക്കും.


നന്മയുടെ വര്‍ത്തമാനത്തില്‍ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇഷ്ടഗായിക വിളയില്‍ ഫസീലയാണ് റമദാന്‍ സന്ദേശം നല്കാനെത്തുന്നത്.


രുചിപ്പുരയില്‍ തരിക്കഞ്ഞി രുചിയുമായി ഹസ്ബിയ പുത്തന്‍പള്ളിയെത്തും. മിന്‍ഹയാണ് രുചിപ്പുരയുടെ അവതാരക.

സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യ അവതാരകനായ നോമ്പുകാലം ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10നും യു എ ഇയിലും ഒമാനിലും രാത്രി 11 മണിക്കും ഇന്ത്യയില്‍ രാത്രി 12.30നും നോമ്പുകാലം 24 ചാനലില്‍ കാണാം.

