

ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ ‘ഇന്റലിജന്റ് മൈന്‍ഡ്സ്: എഐയും മാനവചിന്തയും തമ്മിലുള്ള അടിസ്ഥാനം’ എന്ന വിഷയത്തില്‍ വെബിനാര്‍ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ചു. 150ലധികം എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു.

ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്‌സ് പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോലോ മുഖ്യാതിഥിയായിരുന്നു.

എഐ ഫ്യൂചറിസ്റ്റ് ദി റോഡ് എഹെഡ് 2.0 എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായ യോഗി കൊച്ചാര്‍, മൈല്‍സ്വാമി എന്നിവര്‍ പങ്കെടുത്തു.
