കള്ളക്കടത്ത് തടയാന്‍ കാര്യക്ഷമത മെച്ചപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍

Web Desk
1 Min Read

ദോഹ: കള്ളക്കടത്ത് തടയുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉറപ്പാക്കി അധികൃതര്‍ പരിശോധനകള്‍ ശക്തമാക്കി. കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ കീഴിലുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡയറക്ടര്‍ അജാബ് മന്‍സൂര്‍ അല്‍ഖഹ്താനി ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ വിമാനത്താവള സുരക്ഷ നിലനിര്‍ത്തുന്നതിലും സംശയാസ്പദമായ വസ്തുക്കളുടേയും നിരോധിത ഉത്പന്നങ്ങളുടേയും കള്ളക്കടത്ത് തടയുന്നതിലും നൂതന സാങ്കേതികവിദ്യയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര ജാഗ്രതയും വഹിക്കുന്ന നിര്‍ണായക പങ്കിനെ എടുത്തുപറഞ്ഞു.

city exchange

സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും സംബന്ധിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നൂതനമായ വിമാനത്താവളങ്ങളില്‍ ഒന്നാണെന്ന് അല്‍ഖഹ്താനി ഊന്നിപ്പറഞ്ഞു. ഈ ഉപകരണങ്ങള്‍ നിരോധിത വസ്തുക്കള്‍ എത്ര സമര്‍ഥമായി മറച്ചുവെച്ചാലും അവ കണ്ടെത്തുന്നതിന് പ്രാപ്തമാണ്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയ്ക്ക് പുറമെ യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള സൈദ്ധാന്തികവും ഫീല്‍ഡ് പരിശീലനവും ഇന്‍സ്പെക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!