യു എ ഇയില്‍ കോര്‍പറേറ്റ് നികുതി വരുന്നു

Web Desk
1 Min Read

അബൂദാബി: ബിസിനസ് സ്ഥാപനങ്ങളുടെ മൊത്തം ലാഭത്തില്‍ യു എ ഇ ഫെഡറല്‍ കോര്‍പറേറ്റ് നികുതി ചുമത്തുന്നു. 2023 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നികുതിയില്‍ നിന്നും മൂന്നേമുക്കാല്‍ ലക്ഷം വരെ ലാഭമുള്ള ചെറുകിട- ഇടത്തരം സംരംഭങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

city exchange

തൊഴില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വിരുമാനത്തിനും ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നികുതി നല്‌കേണ്ടിവരില്ല. യു എ ഇയില്‍ ബിസിനസ് നടത്താതെ രാജ്യത്തിന് പുറത്തുനിന്നും നിക്ഷേപം നടത്തുന്നവര്‍ക്കും പുതിയ നികുതി ബാധകമാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമായും വന്‍കിട കോര്‍പറേറ്റുകളെയായിരിക്കും പുതിയ നികുതി ബാധിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ നികുതിയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വ്യവസ്ഥകള്‍ വ്യക്തമായി പുറത്തുവന്നിട്ടില്ല. എങ്കിലും ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും കോര്‍പറേറ്റ് നികുതി നടപ്പാക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -
Ad image

കമ്പനികള്‍ക്ക് ഒന്‍പത് ശതമാനം സ്റ്റാന്റേര്‍ഡ് സ്റ്റാറ്റിയൂട്ടറി നികുതി നിരക്കായിരിക്കും ബാധകമാകുക. കോര്‍പറേറ്റ് നികുതിയകളായി നേരത്തെ അടച്ച വിദേശ നികുതികള്‍ കമ്പനികള്‍ക്ക് തിരിച്ചു നല്കും. ഒരേ സമയം ഇരട്ട നികതി ബാധകമാക്കില്ല.

Share This Article
Leave a Comment
error: Content is protected !!