

ദോഹ: ജനുവരി 22 ഞായറാഴ്ച വൈകിട്ട് മുതല്‍ ഖത്തറില്‍ മഴയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അതോറിറ്റി അറിയിച്ചു.

രാജ്യത്തുടനീളം ആകാശം മേഘാവൃതമാകുകയും മഴയുടെ സാധ്യത വര്‍ധിക്കുകയും ചെയ്യും. ഞായറാഴ്ച വൈകുന്നേരത്തോടെ നേരിയ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ നേരിയതോ മിതമായതോ ആയ മഴ പെയ്‌തേക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

മഴയോടൊപ്പം ഇടിയും ഉണ്ടാകും. ഇതേ കാലാവസ്ഥ ആഴ്ചയുടെ അവസാനം വരെ തുടരും. ഇത്തരം കാലാവസ്ഥയില്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വകുപ്പ് അഭ്യര്‍ഥിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

