

ബെയ്റൂത്ത്: ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ലെബനന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതിനായി ആറാമത്തെയും അവസാനത്തെയും ഡീസലും ഗ്യാസോലിനും ലെബനന് എത്തിച്ചു.

ലെബനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും ലബനീസ് ജനതയ്ക്കൊപ്പം നില്‍ക്കാനുമുള്ള ഖത്തറിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയാണ് സഹായം.

2023 ഓഗസ്റ്റിലെ കരാര്‍ പ്രകാരം ക്യു എഫ് എഫ് ഡി ലെബനന്‍ സൈന്യത്തിന് ആറ് മാസത്തേക്ക് 30 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇന്ധന സഹായം നല്‍കും.
