

ദോഹ: ഖത്തരി പ്രൊഫഷണല്‍ സ്‌കൈഡൈവര്‍ സലേം അല്‍-മാരി 2024-ലെ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചത് പരമ്പരാഗത ഖത്തരി വേഷം തോബും ഗുത്രയും ഈഗലും ധരിച്ച് ഡൈവിംഗ് നടത്തി.

ഡിസംബര്‍ 18 ബുധനാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഡൈവിംഗ് വീഡിയോയില്‍ ഖത്തറിന്റെ ആകാശ പശ്ചാത്തലത്തില്‍ പാറിപ്പറക്കുന്ന ദേശീയ പതാക ഉയര്‍ത്തുന്നത് കാണുകയും അതോടൊപ്പം തമീം അല്‍ മജ്ദ് പാരച്യൂട്ടും തുറക്കുകയാണ്. ഏതാനും സമയം ആകാശത്ത് കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങുന്നത്.

ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകളും പ്രകൃതി സൗന്ദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്‌കൈഡൈവിംഗ് കഴിവുകള്‍ ഉപയോഗിക്കുന്നത് അല്‍-മറി ഇതാദ്യമായല്ല. തന്റെ മുന്‍ ഡൈവിംഗില്‍ രാജ്യത്തിന്റെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാനും ഖത്തറിന്റെ സമ്പന്നമായ പൈതൃകം പര്യവേക്ഷണം ചെയ്യാന്‍ ആളുകളെ പ്രചോദിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു.
