ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം അമീര്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യാഴാഴ്ച രാവിലെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര ബുക്ക് ഫെയര്‍ സന്ദര്‍ശിച്ചു.

city exchange

പര്യടനത്തിന്റെ തുടക്കത്തില്‍ ഈ വര്‍ഷത്തെ ‘ഗസ്റ്റ് ഓഫ് ഓണര്‍’ സംരംഭമായി അവതരിപ്പിച്ച ‘ദിസ് ഈസ് ഖത്തര്‍’ പുസ്തക പദ്ധതിയാണ് അമീര്‍ സന്ദര്‍ശിച്ചത്. ഖത്തറിലെയും വിവിധ അറബ്, വിദേശ രാജ്യങ്ങളിലെയും പ്രസാധകരുടെ പുതിയ പ്രധാന പ്രസിദ്ധീകരണങ്ങളും പുസ്തക ശീര്‍ഷകങ്ങളും അദ്ദേഹത്തിന് പരിചയപ്പെടുത്തി.

പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍, വിജ്ഞാന അധിഷ്ഠിത സംരംഭങ്ങള്‍, വിവിധ ഇവന്റുകള്‍ എന്നിവയെക്കുറിച്ചും അമീര്‍ക്ക് വിശദീകരണം നല്‍കി. വിദ്യാഭ്യാസപരവും സംവേദനാത്മകവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയ ‘ദോഹ ചില്‍ഡ്രന്‍സ് സോണ്‍’ പ്രവര്‍ത്തനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. യുവ എഴുത്തുകാരുമായും അമീര്‍ കൂടിക്കാഴ്ച നടത്തി.

അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി എന്നിവരോടൊപ്പം നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!